Skip to main content

ആശങ്കയകറ്റാന്‍ കരിയര്‍ കൗണ്‍സലിംഗ് വെബിനാര്‍

കോവിഡ് വ്യാപനവും  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സൃഷ്ടിച്ച ആശങ്കകളും വിരസതയും അകറ്റാന്‍ നെഹ്‌റു യുവ കേന്ദ്ര കരിയര്‍ കൗണ്‍സിലിംഗില്‍ വെബിനാറുകള്‍ നടത്തുന്നു. ‘രാജ്യത്തിനകത്തും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസം- തൊഴില്‍-സ്വയം തൊഴില്‍ അവസരങ്ങള്‍' ആണ് വെബിനാര്‍ വിഷയം. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസ് സോഷ്യോളജി വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം, യുവ വികാസ് കേന്ദ്ര, സരോവരം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോളേജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി വെബിനാര്‍ നടത്തും.
മുന്‍ അംബാസഡര്‍ ടി. പി. ശ്രീനിവാസന്‍, ഗ്ലോബല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. എസ്.എസ്.ലാല്‍, കേന്ദ്ര സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, കരിയര്‍ കൗണ്‍സിലര്‍ ഡോ. ഐസക് തോമസ്, സരോവരം ചെയര്‍പേഴ്‌സണ്‍ ഡോ.നോഹ ലാജ് എന്നിവര്‍ നേതൃത്വം നല്‍കും. താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍  careeryvk@yahoo.com  മെയിലില്‍ ബന്ധപ്പെടണം. ഫോണ്‍-9037571880.
(പി.ആര്‍.കെ നമ്പര്‍.1139/2021)
 

date