അതിഥി തൊഴിലാളികൾക്കായി രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകൾ നൽകി
ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികൾക്ക് 2210 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അതിഥി തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ചു.
ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം അതിവേഗം പുരോഗമിക്കുകയാണ്. അതിഥി തൊഴിലാളികൾക്കുള്ള
ബോധവൽക്കരണവും വിവര ശേഖരണവും തുടരുന്നു. ജില്ലാ ലേബർ ഓഫീസിലും പെരുമ്പാവൂർ ഫെസിലിറ്റേഷൻ സെന്ററിലും കോൾ സെന്റർ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. ജില്ലയിൽ 36262 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്.
അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ് കുമാർ, ഡെപ്യുട്ടി ലേബർ കമ്മീഷണർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ്, പി എസ് മാർക്കോസ് എന്നിവർ വാതുരുത്തി, എടവനക്കാട്, കുഴുപ്പിള്ളി, മന്നം, ചൂണ്ടി, മൂക്കന്നൂർ, കോട്ടപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സന്ദർശിച്ച് അതിഥി തൊഴിലാളികൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments