Skip to main content

ഇന്നലെ(മെയ് 12) 1139 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 12) 1139 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. ആറ് ആരോഗ്യപ്രവര്‍ത്തകരും 28 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 469 പേരും 60 വയസിന് മുകളിലുള്ള 316 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പതു മുന്നണിപ്പോരാളികള്‍ക്കും 45 നും 50 നും ഇടയിലുള്ള 105 പേര്‍ക്കും 60 വയസിന് മുകളിലുള്ള 200 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.  
(പി.ആര്‍.കെ നമ്പര്‍.1164/2021)
 

date