Skip to main content

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക് 

  എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എൽ.ആർ ഡെപ്യൂട്ടി തഹസിൽദാർ പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
     കോവിഡ്  വ്യാപന സാഹചര്യം കണക്കിലെടുത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ള സാഹചര്യം വിലയിരുത്തി. രണ്ട് ദിവസമായി തുടരുന്ന മഴയിൽ താലൂക്കിൽ ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള താലൂക്ക് കൺട്രോൾ റൂം നമ്പർ 0485 2813773.

date