Post Category
തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ ശക്തമായ മഴ തുടരുന്നു.
ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായമേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ 17 ക്യാമ്പുകളും കണയന്നൂർ താലൂക്ക് പരിധിയിൽ രണ്ട് ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് തുറന്നത്. ആകെ 143 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കണയന്നൂരിൽ 20 കുടുംബങ്ങളും കൊച്ചിയിൽ 143 കുടുംബങ്ങളും ക്യാമ്പിലുണ്ട്. 279 പുരുഷന്മാരും 273 സ്ത്രീകളും 101 കുട്ടികളുമടക്കം 653 ആളുകൾ ക്യാമ്പുകളിലുണ്ട്.
date
- Log in to post comments