Skip to main content

തമിഴ്നാട് സ്വദേശികൾക്ക്  ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി

വൈകിട്ട് 5 മണിക്ക് ശേഷമാണ് ജില്ലാ കളക്ടർക്ക് ആ സന്ദേശമെത്തിയത്. എറണാകുളം വാഴക്കാലയിൽ നാൽപതോളം തമിഴ്നാട് സ്വദേശികളായ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു എന്നായിരുന്നു വടിവേലു എന്ന തൊഴിലാളിയുടെ പരാതി. ജില്ലാ കളക്ടർക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാലയിൽ താമസിക്കുന്ന നാൽപതോളം തമിഴ്നാട് സ്വദേശികൾക്ക്  ഭക്ഷ്യ കിറ്റ് എത്തിച്ചു നൽകി. എറണാകുളം ജില്ലാ ലേബർ ഓഫീസർ നൽകിയ  നിർദ്ദേശപ്രകാരം അസി. ലേബർ ഓഫീസർമാരായ ടി ജി ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് വൈകിട്ട് 7 മണിയോടെ ഭക്ഷ്യ ധാന്യ കിറ്റ് എന്നിച്ചു നൽകിയത്. അടുത്ത ദിവസം തന്നെ കൂടുതൽ കിറ്റുകൾ എത്തിച്ചു നൽകുമെന്ന് തൊഴിലാളികളെഅറിയിച്ചു

date