ക്ഷീരവികസന വകുപ്പ് ആരോഗ്യ/മെഡിക്ലെയിം അപേക്ഷകള്‍ ക്ഷണിച്ചു
ജില്ലയില്‍ ക്ഷീരവികസന വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ആരോഗ്യ/ മെഡി ക്ലെയിം പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആരോഗ്യ സുരക്ഷ പദ്ധതിയില്‍ 80 വയസ്സുവരെ ഉള്ള ക്ഷീരകര്‍ഷകര്‍ക്ക് അംഗങ്ങളാകാം.
ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കും ഒറ്റക്കോ, തന്റെ ജീവിതപങ്കാളിയെയും, 25 വയസ്സില്‍ താഴെയുള്ള രണ്ടു മക്കളെയും, മാതാപിതാക്കളെയും( (പ്രായപരിധി ബാധകമല്ല) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.24 മണിക്കൂര്‍ നേരമെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന കോവിഡ് 19 ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കണ്ണ് ശസ്ത്രക്രിയ, ഡയാലിസിസ്, കീമോതെറാപ്പി എന്നിവക്ക് 24 മണിക്കൂര്‍ പരിധി ബാധകമല്ല.
ആശുപത്രി ചികിത്സക്ക് മുന്‍പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകള്‍ യഥാക്രമം 30 മുതല്‍ 60 ദിവസത്തേക്ക് ലഭിക്കും . തിരഞ്ഞെടുത്ത ആശുപത്രികളില്‍ കാഷ്ലെസ്സ് സൗകര്യം ലഭിക്കുന്നതാണ്. ക്ഷീരകര്‍ഷകനും ജീവി തപങ്കാളിക്കും 25 വയസ്സില്‍ താഴെയുള്ള രണ്ടു മക്കള്‍ക്കും കൂടി പ്രീമിയം 5725 രൂപയാണ്. ഇതില്‍ 2500 രൂപ സര്‍ക്കാര്‍ ധനസഹായം ലഭിക്കും.
ലളിതമായ നിരക്കിലുള്ള പ്രീമിയം അടച്ചു പദ്ധതിയില്‍ പങ്കാളികളായി സുരക്ഷിതത്വം ഉറപ്പാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ക്ഷീര സഹകരണ സംഘവുമായോ അടുത്തുള്ള ബ്ലോക്ക് തല ക്ഷീരവികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷകള്‍
ലഭിക്കേണ്ട അവസാന തീയതി 202 മെയ് 31.
- Log in to post comments