Post Category
കോവിഡ് 19 -കുന്ദമംഗലം മണ്ഡലത്തില്‍ കണ്ട്രോള് റൂം ആരംഭിച്ചു
കുന്ദമംഗലം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയുക്ത എംഎല്‍എ പിടിഎ റഹീമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്ട്രോള് റൂം നമ്പറുകള്‍ - 0495 2801020, 9447802157, 8891728265, 8156852551.
കുന്ദമംഗലത്ത് എം.എല്‍.എ ഓഫീസില്‍ ആരംഭിച്ച കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം ഇ.വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. സന്നദ്ധ സേനാ കോ-ഓര്‍ഡിനേറ്റര്‍ കെ.അബിജേഷ്, അസി.കോ-ഓര്‍ഡിനേറ്റര്‍ വി.കെ.വിപിന്‍, എം.കെ.മോഹന്‍ദാസ്, എം.എം.സുധീഷ്കുമാര്‍, പി.പ്രഗിന്‍ലാല്‍, പി.പി.ഷിനില്‍ സംസാരിച്ചു.
date
- Log in to post comments