Skip to main content

വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് സ്വന്തം മന്ത്രി

 

വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് എറണാകുളത്തിന് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന്റെ ചെറുപ്പത്തിനും ദീര്‍ഘവീക്ഷണത്തിനും കഴിയും. സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ ഗണ്യമായ ഒരു പങ്ക് സംഭാവന ചെയ്യുന്ന പ്രമുഖ വാണിജ്യ, വ്യാപര വ്യവസായ നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയ്ക്ക് ആ സംഭാവന വിപുലമാക്കാനുതുകുന്ന ഭാവനസമ്പന്നമായ സമീപനവും നടപടികളും മന്ത്രിസഭയില്‍ നിന്നുണ്ടാകുമെന്ന ഉറപ്പാണ് പി. രാജീവിന്റെ മന്ത്രിസ്ഥാനം 

ഏകദേശം 30,000ത്തോളം ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. പ്രത്യക്ഷ്യമായി മൂന്നുലേക്ഷത്തോളം പേരും പരോക്ഷമായി അത്രയും തന്നെ ആളുകള്‍ക്കും ജോലി നല്‍കുന്ന ഈ മേഖലയുടെ കൂടുതല്‍ കരുത്തുറ്റ വളര്‍ച്ചയ്ക്ക് ജില്ലയുടെ സ്വന്തം മന്ത്രിക്ക് കൂടുതല്‍ കാര്യക്ഷമമായി പലതും ചെയ്യാന്‍ കഴിയും. വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലെക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് അനുബന്ധ വ്യവസായങ്ങള്‍ക്ക് കൂടി തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും ഇനി വേഗം കൂടും. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സ്റ്റാര്‍ട് അപ് തരംഗത്തിന്റ ആരംഭവും കൊച്ചിയില്‍ നിന്നായിരുന്നു. നൂറിനടുത്ത് സ്റ്റാര്‍ട് അപ് യൂണിറ്റുകളാണ്  ജില്ലയില്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 15 ഓളം യുവ സ്റ്റാര്‍ട് അപ് സംരംഭകര്‍ക്ക് വിദേശ മൂലധനം സമാഹരിക്കാനായി എന്നത് ഈ രംഗത്തെ വിപലുമായ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വളരെ വലിയ ഒരു ഇന്നവേഷന്‍ ഹബ് ആയി കൊച്ചിയെ മാറ്റാനുള്ള കുടുതല്‍ പരഗണനയും കൊച്ചിക്ക് ലഭിക്കാന്‍ പുതിയ മന്ത്രിപദം വഴിതുറക്കും. കേരള ടൂറിസത്തിന്റെ പ്രധാന ഹബ് ആണ് കൊച്ചി. ഇവിടെയത്തിയശേഷമാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം സര്‍ക്യൂട്ടില്‍ പ്രധാന പങ്ക് വഹിക്കുന്ന കൊച്ചിക്കായി ഭാവനാപൂര്‍ണമായ പദ്ധതികളും ആവിഷ്‌കരിക്കപ്പെടും. പോരായ്മകള്‍ പരിഹരിച്ച് ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ പൊതുമേഖല സ്ഥാപനങ്ങളെ മാറിയ കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ പരിഷ്‌കരിക്കാനുള്ള നടപടികളും പ്രതീക്ഷിക്കുന്നു. വ്യാപാര, വാണിജ്യ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും ശ്വശ്വതമായ പരിഹരാത്തിനായുള്ള പരിശ്രമങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷകളും വിപുലമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നു. 
മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ മേഖലയിലെ പോരായ്മകളും  കുടവെള്ളംപോലുള്ള അപര്യാപ്തകളും പരിഹരിക്കുന്നതിനും യുവജനങ്ങളുടെ പ്രതീക്ഷകളെ സഫലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ജില്ലയെ വളരെ അടുത്തറിയാവുന്ന ഒരാളുടെ മന്ത്രിസഭയിലെ പങ്കാളിത്തം പ്രയോജനം ചെയ്യും.

date