Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

മെയ് 16 ഞായറാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരുമ്പറമ്പ യു പി സ്‌കൂള്‍ വള്ളിത്തോട്, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം, പേരാവൂര്‍ താലൂക്കാശുപത്രി, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, കൃഷ്ണവിലാസം യു പി സ്‌കൂള്‍ കാപ്പാട് എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയില്‍ മെയ് 16 ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു

date