അപേക്ഷ ക്ഷണിച്ചു
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ പ്രവർത്തിക്കുന്ന കോളേജ് ഓഫ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ജേർണലിസം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത് വിഷയങ്ങളിൽ 50% കുറയാത്ത മാർക്കും പി ജി, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. http://caskodungallur.ihrd.ac.in/index.php/recruitment എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഈ മാസം 23. കൂടുതൽ വിവരങ്ങൾക്ക് 8547005078, 9946959337 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
- Log in to post comments