സ്ക്വാഡ് പരിശോധന: 27 കേസുകള്‍ക്ക് പിഴയീടാക്കി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി.
കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ.നായര്‍, ഡ്രഗ്ഗ്സ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്, എല്‍.ആര് തഹസീല്‍ദാര്‍ നിസാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, നിലമേല്‍, പൂയപ്പള്ളി, വെളിയം, ചടയമംഗലം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴയീടാക്കി. 109 പേര്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരത്തെ പുന്നല, പിറവന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍ പരിശോധനകള്‍ക്ക് നേതത്വം നല്കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, അലയമണ്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 21 കേസുകള്‍ക്ക് താക്കീത് നല്കി..
കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ. ജി. മോഹനന്റെ നേതൃത്വത്തില്‍ ക്ലാപ്പന, തേവലക്കര, ഓച്ചിറ, ആലപ്പാട്, തെക്കുംഭാഗം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 11 കേസുകളില്‍ പിഴ ഈടാക്കി. 82 കേസുകള്‍ക്ക് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരും പരിശോധനയില്‍ പങ്കെടുത്തു.
കൊല്ലത്ത് നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴയീടാക്കി. മൂന്നെണ്ണത്തിന് താക്കീത് നല്കി. പള്ളിമുക്ക്, പോളയത്തോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തഹസീല്‍ദാര്‍ വിജയന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
(പി.ആര്.കെ നമ്പര്‍.1232/2021)
- Log in to post comments