Skip to main content

ചിലവ് കണക്ക് തയാറാക്കാൻ പരിശീലനം വെള്ളിയാഴ്ച

 

കേരള നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2021 ൽ എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥികൾ 1.6.2021 ന് മുമ്പായി അവരുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ മുമ്പാകെ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ടതാണ് . ഇത്തരത്തിൽ അന്തിമ വരവ് ചെലവ് കണക്കുകൾ തയ്യാറാകുന്നതിന് പ്രാപ്തമാക്കുന്നതിനായി സ്ഥാനാർത്ഥികൾക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജൻ്റ് മാർക്കുമായി ഒരു ഫെസിലിറ്റേഷൻ ട്രയിനിംഗ് , ഇലക്ഷൻ എക്സ്പൻ്റീച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ കൂടിയായ ഫിനാൻസ് ഓഫീസറുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ( 21.5.2021)രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു . കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ 'സൂം ' ആപ്പ് വഴി വെർച്വൽ മീറ്റിംഗ് ആയാണ് ട്രയിനിംഗ് നടത്തുന്നത് . മീറ്റിംഗിനുള്ള ലിങ്ക് അസി.എക്സ്പൻ്റീച്ചർ ഒബ്സർവർ മാർ വഴി സ്ഥാനാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുള്ളതാണ് . ലിങ്ക് ലഭിച്ചിട്ടില്ലാത്ത സ്ഥാനാർത്ഥികൾ അസി. എക്സ്. ഒബ്സർവർമാരുമായോ കളക്ട്രേറ്റ് ഫിനാൻസ് വിഭാഗവുമായോ  ബന്ധപ്പെടേണ്ടതാണ്. മുഴുവൻ സ്ഥാനാർത്ഥികളും ഈ ട്രയിനിംഗ് അവസരം പ്രയോജനപ്പെടുത്തി കുറ്റമറ്റ രീതിയിൽ വരവ് ചെലവ് കണക്കുകൾ തയ്യാറാക്കി സമർപ്പിക്കണമെന്നും ഈ മാസം 25 , 26 തീയതികളിൽ കളക്ട്രേറ്റിൽ വച്ച് നടത്തുന്ന അനുരഞ്ജന യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടോ പ്രതിനിധികൾ മുഖേനയോ പങ്കെടുക്കണമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലകളക്ടർക്ക് വേണ്ടി ഫിനാൻസ് ഓഫീസർ അറിയിച്ചു .

date