ജാഗ്രതാ നിര്‍ദ്ദേശം
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തിന്റെ ഫലമായി പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിന്റെയും, കാരിക്കയം വൈദ്യുതി നിലയം എന്നിവയിലെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190.00 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ന് (22.05.2021) വൈകിട്ട് 05.00 മണിയ്ക്കുള്ള ജലനിരപ്പ് 190.00 മീറ്റര്‍ ആണ്. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻറെ 3 ഷട്ടറുകൾ 30 സെ.മി എന്ന തോതിൽ ഉയ ർത്തി 51.36 ക്യൂമെക്ക്സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നതാണ്.
ഇപ്രകാരം ഒഴുക്കിവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ വരെ ജലനിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. ഡാമില്‍ നിന്നും ഒഴുക്കിവിടുന്നതായ ജലം ആങ്ങമൂഴിയില്‍ 02 മണിക്കൂറിന് ശേഷം എത്തും, ആയതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു .
- Log in to post comments