Skip to main content

ശുദ്ധജല വിതരണം തടസ്സപ്പെടും

എറണാകുളം: ഈ മാസം 28, 29 തീയതികളിൽ എറണാകുളം സൗത്ത്, പരിസര പ്രദേശങ്ങൾ,  പനമ്പിള്ളി നഗർ, കെ.പി വള്ളോൻ റോഡ്, കൊച്ചു കടവന്ത്ര, ആനാംതുരുത്ത്, കസ്തൂർബ നഗർ, രവിപുരം, പെരുമാനൂർ, തേവര എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. 
    കേരള ജല അതോറിറ്റി, വാട്ടർ വർക്സ് സബ് ഡിവിഷൻ വൈറ്റിലയുടെ പരിധിയിൽ ആലുവയിൽ നിന്നും പെരുമാനൂർ പമ്പ് ഹൗസിലേക്ക് വരുന്ന 900 എം.എം പ്രധാന ജല വിതരണ കുഴലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്. അതിനാൽ ജനങ്ങൾ ആവശ്യത്തിന് കുടിവെള്ളം ശേഖരിച്ച് വെക്കണമെന്ന് കേരള വാട്ടർ വർക്ക്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date