Skip to main content

ജില്ലയിൽ 976773 പേർ വാക്സിൻ സ്വീകരിച്ചു

 

കാക്കനാട്: ജില്ലയിൽ 28-ാം തീയതി വരെ  754792 ആളുകൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് നൽകി. 221981 ആളുകൾക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. ആകെ 976773 ആളുകളാണ് വാക്സിൻ സ്വീകരിച്ചത്. 45 നും 59 നും ഇടയിൽ പ്രായമുള്ള  30 ശതമാനം ആളുകളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ള 380008 ആളുകളാണ് വാക്സിൻ സ്വീകരിച്ചത് .ഇത് ജനസംഖ്യയുടെ 92 ശതമാനം വരും. 45 വയസ്സിനു മുകളിലുള്ള 52 ശതമാനം (606640) ആളുകളും വാക്സിൻ സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 

45 നും 59 നും ഇടയിൽ പ്രായമുള്ള 14779 ആളുകളും 60നു മുകളിൽ പ്രായമുള്ള 106955 ആളുകളും 45 വയസിനു മുകളിലുള്ള 121734 ആളുകളും വാക്സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ചു.  18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ സംസ്ഥാനത്തു തന്നെ ഏറ്റവും അധികം ആളുകൾക്ക് ആദ്യ ഡോസ് നൽകിയത് എറണാകുളം ജില്ലയിലാണ്. 1470864 ആളുകളിൽ 17413 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. മാത്രമല്ല വൃദ്ധ സദനങ്ങളിൽ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ ജില്ലക്ക് കഴിഞ്ഞു. 3088 ആളുകൾക്കും വാക്സിൻ നൽകി. ട്രൈബ് വാക്സിൻ്റെ ഭാഗമായി മുഴുവൻ ആദിവാസി ഊരുകളിലെയും വാക്സിനേഷൻ മെയ് 28 നു പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

date