Skip to main content

എറണാകുളം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ കെ. വി. മാലതി  വിരമിച്ചു

 

 

എറണാകുളം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍  സര്‍വ്വീസില്‍ നിന്നുംവിരമിച്ചു. 1992 ജൂണിൽ  എക്സിക്യൂട്ടീവ്‌ ആഫീസര്‍ ഗ്രേഡ്‌ - 2 ആയി മലപ്പുറം ജില്ലയിലെ എടേരിക്കോട്‌ ഗ്രാമപഞ്ചായത്തില്‍ സര്‍വ്വീസില്‍ പ്രവേശിച്ച കെ.വി.മാലതി 29 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിച്ച്‌ ഡെപ്യൂട്ടി ഡയറക്ടറായാണ്  സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്‌. മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ വിവിധ തസ്തികകളിലായി സേവനം അനുഷ്ഠിച്ചൂട്ടുണ്ട്‌. തൃശ്ശൂര്‍ പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ ഡയറക്ടറായും, മലപ്പുറം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

2018ലെ മഹാപ്രളയത്തിന്റെ സമയത്തും, കോവിഡ്‌ -19 ഒന്നാം തരംഗത്തിലും ജില്ലയിലെപഞ്ചായത്തുകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും,നിയന്ത്രിക്കുന്നതിനും മാതൃകാപരമായ നേതൃത്വമാണ് നല്‍കിയത്. കൂടാതെ ജില്ലയിലെ പഞ്ചായത്തുകളുടെ വസ്തുനികുതി പിരിവ്‌, പദ്ധതി ചെലവ്‌ എന്നിവ 100 ശതമാനത്തില്‍ എത്തിക്കുന്നതിലും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‌ മുഖ്യമന്ത്രിയുടെ ഹരിത ആഫീസിനുള്ള അവാര്‍ഡ്‌ നേടുന്നതിലും, ഐ.എസ്‌.ഒ 9001-2015 അംഗീകാരം നേടുന്നതിലും മുഖ്യ പങ്ക്‌ വഹിച്ചതും കെ. വി. മാലതിയായിരുന്നു. 

date