Skip to main content

കുഫോസ് പ്രവേശന പരീക്ഷ ജൂൺ 27 ന്

 

കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ വിവിധ പി.ജി.കോഴ്സുകളുടെ പ്രവേശനത്തിനായി ജൂൺ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂൺ 27 ലേക്ക്  മാറ്റി. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. മെയ് 31 ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും സാങ്കേതിക കാരണങ്ങളാൽ  അപേക്ഷാ ഫീസ് അടക്കാൻ കഴിയാതിരിക്കുകയും ചെയ്തവർക്ക് ജൂൺ 7 വൈകീട്ട് 5 വരെ ഓൺലൈനായി ഫീസ് അടക്കാവുന്നതാണെന്ന് രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ അറിയിച്ചു. പി.എച്ച്.ഡി കോഴ്സുകളിലേക്ക് ജൂലൈ 12 വരെ അപേക്ഷ സ്വീകരിക്കും.

date