മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
പട്ടികജാതി/പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളിലേക്കും വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ എംആര്‍എസുകളിലെ ആറാം ക്ലാസിലേക്കും മറ്റ് എംആര്‍എസുകളില്‍ അഞ്ചാം ക്ലാസിലേക്കും പ്രവേശനത്തിന് എല്ലാ ജാതി വിഭാഗക്കാരും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ജാതി, വരുമാനം വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡ് കോപ്പികള്‍ എന്നിവയും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താല്പര്യമുള്ള മൂന്ന് എംആര്എസുകളിലേക്ക് പ്രവേശത്തിനായി ഓപ്ഷന് നല്‍കാം.
പൂരിപ്പിച്ച അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി, പിന്- 689672 എന്ന വിലാസത്തിലോ, അല്ലെങ്കില്‍ ഇ-മെയില്‍ ആയി rannitdo@gmail.com ലേക്കോ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം അഞ്ചു മണി. അപേക്ഷാഫോമിനും വിശദ വിവരത്തിനും ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9496070349, 9496070333.
- Log in to post comments