Post Category
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളതീരത്തും ലക്ഷദ്വീപിലും ഇന്നുമുതല്‍(ജൂണ്‍ 01) ജൂണ്‍ മൂന്നുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തെക്ക് കിഴക്ക് അറബിക്കടല്‍, അതിനോടു ചേര്‍ന്നുള്ള കേരള തീരം, കന്യാകുമാരി, ശ്രീലങ്കന്‍ തീരം, തെക്കുപടിഞ്ഞാറന്‍ അറബികടല്‍ എന്നിവിടങ്ങളില്‍ ഇന്നു(ജൂണ്‍ 01) മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഈ സമുദ്ര മേഖലകളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
date
- Log in to post comments