Post Category
വെള്ളച്ചാല്‍ എം ആര് എസില്‍ അഞ്ചാംതരം പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വളളച്ചാല് ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം തരത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ അവസരം. 35 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുക. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പട്ടിക വര്ഗത്തില്പെട്ടവരെയും പരിഗണിക്കും. പൊതു വിഭാഗത്തിനും സീറ്റുകള്‍ മാറ്റി വെച്ചിട്ടുണ്ട്. അപേക്ഷാ ഫോം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും നാലാം തരത്തിലെ മാര്‍ക്ക് ലിസ്റ്റും സഹിതം അപേക്ഷകള്‍ ജൂണ്‍ 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. നാലാം തരത്തിലെ മികവ് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
date
- Log in to post comments