Skip to main content

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍  തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. രസ്ജിസ്ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് www.scolekerala.org  വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരായി കോര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും കാര്‍ഡില്‍ രേഖപ്പെടുത്തിയ ശേഷം ഒന്നാം വര്‍ഷത്തെ പരീക്ഷാഫീസ് അടയ്ക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742798982.
(പി.ആര്‍.കെ നമ്പര്‍.1359/2021)
 

date