സ്ക്വാഡ് പരിശോധന: 37 കേസുകളില്‍ പിഴയീടാക്കി
കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താനും നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന സ്ക്വാഡ് പരിശോധനയില്‍ 37 കേസുകളില്‍ പിഴചുമത്തി.
കൊട്ടാരക്കര താലൂക്കിലെ ഓയൂര്‍, പൂയപ്പള്ളി, കൊട്ടാരക്കര, പുത്തൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധയില്‍ 20 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 70 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്.പുരം, ഓച്ചിറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകളില്‍ പിഴയീടാക്കി. 61 എണ്ണത്തിന് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരായ ബിന്ദുമോള്‍, ഹര്‍ഷാദ്, മൂബിയ ബഷീര്‍, സുമറാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ എം.നിസാമിന്റെ നേതൃത്വത്തില്‍ ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട, കാരാളിമുക്ക്, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ നാലു സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 54 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബേബി ഗിരിജയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്കി. നെല്ലിപ്പള്ളി, മുക്കടവ്, ടി.ബി ജംഗ്ഷന്, വാളക്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കൊല്ലത്തെ ചാത്തന്നൂര്‍, കൂട്ടികടവ്, പുല്ലിച്ചിറ, ഉമയനല്ലൂര്‍ മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. എട്ടു കേസുകളില്‍ താക്കീത് നല്കി.
പത്തനാപുരം, പിടവൂര്‍, കുന്നിക്കോട് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ ഒന്‍പതു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ സജി.എസ്.കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
(പി.ആര്.കെ നമ്പര്‍.1363/2021)
- Log in to post comments