Skip to main content

വെബിനാര്‍ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കൊവിഡ് മാസങ്ങളിലെ ആവാസവ്യവസ്ഥ- പുന:സ്ഥാപനം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. മുന്‍ വന ഗവേഷന കേന്ദ്രം രജിസ്ട്രാറും കേരളത്തിലെ പ്രമുഖ പരിസ്ഥിതി ഗവേഷകനുമായ ഡോ സി എം ജോയ് മുഖ്യ പ്രഭാഷണം നടത്തി. കൊവിഡ് കാലത്ത് പ്രകൃതിയുടെ ആവാസ വ്യവസ്ഥയിലുണ്ടായ സന്തുലനാവസ്ഥയും അതിനു മുമ്പുണ്ടായ കാലാവസ്ഥാ പ്രശ്‌നങ്ങളെയും താരതമ്യം ചെയ്ത് അദ്ദേഹം സംസാരിച്ചു.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. എം രാജീവ് അധ്യക്ഷനായി. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍സ് പോലീസ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീമുകളില്‍ അംഗളായ വിദ്യാര്‍ഥികളും ചാര്‍ജ്ജ് ഓഫീസര്‍മാരും വെബിനാറില്‍ പങ്കെടുത്തു

date