Post Category
കോവിഡ് പ്രതിരോധത്തിന് സഹായവുമായി താനൂര്‍ ഉപജില്ലയിലെ അധ്യാപകര്‍
താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ഹെഡ്മാസ്റ്റര് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രൈമറി വിഭാഗം അധ്യാപകരും ജീവനക്കാരും കോവിഡ് പ്രതിരോധത്തിനായി അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി. താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കും താനൂര്‍ നഗരസഭയിലേക്കുമാണ് ഉപകരണങ്ങള്‍ കൈമാറിയത്. 425 പള്‍സ് ഓക്സിമീറ്റര്‍, 250 പി.പി.ഇ കിറ്റ്, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി. താനാളൂര്‍, ഒഴൂര്‍, ചെറിയമുണ്ടം, പെരുമണ്ണ, വളവന്നൂര്‍, പൊന്മുണ്ടം, നിറമരുതൂര്‍, നന്നമ്പ്ര പഞ്ചായത്തുകള്‍ക്കും താനൂര്‍ നഗരസഭയ്ക്കുമാണ് ഉപകരണങ്ങള്‍ കൈമാറിയത്.
date
- Log in to post comments