Post Category
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം
2021ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകും. അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ജൂലൈ 30നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ നൽകണം. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.
പി.എൻ.എക്‌സ് 1856/2021
date
- Log in to post comments