Skip to main content

അതിഥി അധ്യാപക നിയമനം

കിനാനൂർ-കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പാനലിലെ രജിസ്ട്രേഷൻ നമ്പറും സഹിതം അഭിമുഖത്തിന് ഹാജരാകണം. ബോട്ടണി, സുവോളജി, കെമിസ്ട്രി വിഷയങ്ങൾക്ക് ജൂൺ 21ന് രാവിലെ 11 മണിക്കാണ് അഭിമുഖം. പൊളിറ്റിക്കൽ സയൻസിന് ജൂൺ 22ന് രാവിലെ 11 മണിക്കും മലയാളം, ഹിസ്റ്ററി വിഷയങ്ങൾക്ക് ജൂൺ 22ന് ഉച്ച 2 മണിക്കും, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങൾക്ക് ജൂൺ 23ന് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 8281336261, 9562375444

date