Post Category
കോവിഡ്-19 രണ്ടാംഘട്ട ധനസഹായം കയര്‍തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല
കൊച്ചി: കോവിഡ് 19 രണ്ടാംഘട്ട വ്യാപനത്തിന്റെ ഭാഗമായി കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി പ്രത്യേക ധനസഹായ അപേക്ഷകള്‍ ഒന്നും തന്നെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷണിച്ചിട്ടില്ലാത്തതാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള 1000 രൂപയുടെ രണ്ടാംഘട്ട കോവിഡ് ആശ്വാസ ധനസഹായം സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് അയച്ച് നല്‍കുന്നതാണെന്നും ആയതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, നേരിട്ടോ അപേക്ഷകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ടതില്ലെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments