കണയന്നൂര്‍ താലൂക്ക് സപ്ലൈ ആഫീസിന്റെ പരിധിയിലുളള കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്
കൊച്ചി: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എ.എ.വൈ, മുന്‍ഗണന (ബി.പി.എല്‍), സ്റ്റേറ്റ്സബ്സിഡി വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം
താഴെ പറയുന്ന സൗകര്യങ്ങള്‍ ലഭ്യമായ കുടുംബങ്ങള്‍ക്ക് എ. എ. വൈ. (മഞ്ഞകളര്‍), മുന്‍ഗണന (പിങ്ക്കളര്‍), സ്റ്റേറ്റ്സബ്സിഡി ( നീലകളര്‍) റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തതാണ്.
• സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല -സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍•ആദായ നികുതി നല്കുന്നവര് കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡില്‍ ഉള്പ്പെട്ടിട്ടുളളഎല്ലാഅംഗങ്ങള്ക്കുംകൂടി പ്രതിമാസവരുമാനം 25,000/- രൂപയോഅതില് അധികമോ ഉണ്ടെങ്കില്‍ (പ്രവാസികളടക്കം) ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉളളവര്‍ • 1000 ചതുരശ്ര അടിക്ക്മുകളിലുളള വീടോ, ഫ്ളാറ്റോ സ്വന്തമായി ഉളളവര്‍ • സ്വന്തമായി നാല് ചക്ര വാഹനം ഉളളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായ ടാക്സി ഒഴികെ)ഇനിയും മേല്‍പ്രകാരം അനര്‍ഹമായി കൈവശം വച്ചിട്ടുളള കാര്‍ഡുകള്‍ 30-06-2021-നകം താലൂക്ക് സപ്ലൈ ആഫീസര്‍, കണയന്നൂര്‍ മുമ്പാകെ ഹാജരാക്കി പിഴകൂടാതെ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അനുവാദം നല്കുന്നു. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഈ ആഫീസില്‍ അറിയിപ്പ് നല്‍കാവുന്നതാണ്. 2021 ജൂണ്‍ 30 -ന് ശേഷം അനര്‍ഹരെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ക്ക് മേല്പറഞ്ഞ ഇളവുകള്‍ ബാധകമായിരിക്കുന്നതല്ല. എല്ലാവിഭാഗം റേഷന്‍ കാര്‍ഡിലെയും മരണപ്പെട്ടവരുടെ പേര് വിവരം അടിയന്തിരമായി അക്ഷയ മുഖാന്തിരം നീക്കം ചെയ്യേണ്ടതാണ്. ഇനിയും ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് ബന്ധിപ്പിക്കേണ്ടതാണ്. താലൂക്ക് സപ്ലൈ ആഫീസ്, കണയന്നൂര്‍ 0484 2777598.
- Log in to post comments