Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം : വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടക്കൻ പറവൂർ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2021 ഓഗസ്റ്റ് മുതൽ  2022 മാർച്ച് വരെ 8 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു . വാഹനം (കാർ  / ജീപ്പ് ) 7 വർഷത്തിലധികം കാലപ്പഴക്കമുള്ളത് ആകരുത്.  വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ രേഖകൾ  ഉണ്ടായിരിക്കണം പ്രതിമാസം 800 കിലോമീറ്റർ വരെ വാഹനം ഓടുന്ന അതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുക. ടെൻഡറിൽ കരാർ തുക കാണിക്കണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 . കൂടുതൽ വിവരങ്ങൾക്ക് 0484 -2448803

date