എച്ച്.ഐ.വി ബാധിതർക്കായി കോവിഡ് വാക്സിനേഷൻ
എറണാകുളം ജനറൽ ഹോസ്പിറ്റൽ എ ആർ ടി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എച്ച് ഐ വി ബാധിതർക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ടി ഡി.എം ഹാളിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് സന്ദർശിച്ചു. ക്യാമ്പിൽ പങ്കെടുത്ത 200 പേർക്ക് ഇന്ന് വാക്സിൻ നൽകി.
കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ്, അസിറ്റന്റ് നോഡൽ ഓഫീസർ ഡോ. പ്രശാന്ത്, എ ആർ ടി മെഡിക്കൽ ഓഫീസർ ഡോ. പാർവതി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിൽ പെട്ട എച്ച്.ഐ.വി ബാധിതർക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിൽ 997 രോഗികൾ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ ആർ ടി സെന്ററിൽ നിന്ന് ചികിത്സ തേടുന്നുണ്ട്. അതാത് പ്രദേശങ്ങളിൽ നിന്ന് വാക്സിൻ എടുക്കാൻ കഴിയാതെ പോയവർക്കായാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.
- Log in to post comments