സ്ക്വാഡ് പരിശോധന: 37 സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 37 കേസുകള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, കെ.എസ്.പുരം, തേവലക്കര, തഴവ, ഓച്ചിറ, പ•ന, ആലപ്പാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ക്ക് പിഴയീടാക്കി. 71 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരായ നൂബീയ ബഷീര്‍, ബി. ഹര്‍ഷാദ്, ബിന്ദു മോള്, ഹരിലാല്‍, അജ്മി, ബിനോജ്, സുമാ റാണി, വീണ വിജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുന്നത്തൂരില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. 36 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി.
കൊല്ലത്തെ നെടുമ്പന, കുളപ്പാടം, മീയണ്ണൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. 21 എണ്ണത്തിന് താക്കീത് നല്കി. തഹസീല്‍ദാര്‍ വിജയന് നേതൃത്വം നല്കി.
പുനലൂരിലെ കരവാളൂര്‍, തെ•ല പ്രദേശങ്ങളില്‍ തഹസീല്‍ദാര്‍ കെ.എസ് നസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകള്‍ക്ക് താക്കീത് നല്കി.
പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ ജാസ്മിന് ജോര്‍ജ് പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.1564/2021)
- Log in to post comments