Post Category
തടവുകാരുടെ ആശ്രിതര്‍ക്കുളള സ്വയം തൊഴില്‍ ധനസഹായ അപേക്ഷ
കാക്കനാട് : 5 വര്‍ഷമോ അതില്‍ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതര്‍ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ മേല്‍ പദ്ധതിയി ലേക്ക് അപേക്ഷിക്കാവുന്നതാണ്. ശിക്ഷാ തടവുകാരന്റെ ഭാര്യ/ഭര്‍ത്താവ്, തൊഴില്‍ രഹിതരും അവിവാഹിതരായ മകന്‍/മകള്‍ എന്നിവരാണ് ആശ്രിതര്‍. ബി.പി.എല്‍ . ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കണം. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയിലുളള അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2425249, 9207270064 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
date
- Log in to post comments