Skip to main content

സ്‌ക്വാഡ് പരിശോധന:46 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 46 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന,  കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പ•ന തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. 25 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 73 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, കടയ്ക്കല്‍, കരീപ്ര, കുളക്കട, മൈലം, മേലില പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍ വെളിനല്ലൂര്‍, വെളിയം, വെട്ടിക്കവല ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍  12 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 95 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കുന്നത്തൂര്‍, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ  പരിശോധനയില്‍  ഒന്‍പതു കേസുകളില്‍ പിഴ ചുമത്തുകയും 45 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
പുനലൂരിലെ വിവിധ മേഖലകളില്‍  ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകളില്‍ താക്കീതു നല്‍കി.
കല്ലുവാതുക്കല്‍, നടയ്ക്കല്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍  10 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്ത് ഏഴു കേസുകളില്‍ താക്കീത് നല്‍കി.  വെട്ടിത്തിട്ട, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തി.
(പി.ആര്‍.കെ നമ്പര്‍.1594/2021)

 

date