Skip to main content

ഇന്നലെ(ജൂണ്‍ 29) 11360 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 11360 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 61 അരോഗ്യപ്രവര്‍ത്തകരും 190 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 235 പേരും 45 നും 59 നും ഇടയിലുള്ള 3477 പേരും 60 വയസിന് മുകളിലുള്ള 1494 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 51 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 179 മുന്നണിപ്പോരാളികള്‍ക്കും എട്ട് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള 187 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 3171 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2307 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1595/2021)
 

date