Skip to main content

അറിയിപ്പ്

വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തുണികൾ അലക്കി വൃത്തിയാക്കി തേച്ച്  തിരികെ ഏൽപ്പിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെൻഡറുകൾ ക്ഷണിക്കുന്നു. 
   ടെൻഡർ ഫോറവും കരാർ വ്യവസ്ഥകളും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണിവരെ എറണാകുളം  ഗസ്റ്റ് ഹൗസ് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ദർഘാസുകൾ ഈ മാസം 22 ന് ഉച്ചയ്ക്ക് 2.30 വരെ ഗസ്റ്റ് ഹൗസ് ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗസ്റ്റ് ഹൗസ് ഓഫീസിൽ നേരിട്ടോ 0484 2360502, 2360558 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

date