Skip to main content

സ്‌ക്വാഡ് പരിശോധന: 43 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 43 കേസുകള്‍ക്ക് പിഴ  ചുമത്തി.
കെ.എസ്.പുരം, കരുനാഗപ്പള്ളി, തേവലക്കര, തെക്കുംഭാഗം, ഓച്ചിറ, പ•ന എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 23 കേസുകളില്‍ പിഴയീടാക്കി. 83 എണ്ണത്തിന് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴ ഈടാക്കി. 124 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ ടൗണ്‍ മേഖലയില്‍ തഹസീല്‍ദാര്‍ കെ.എസ്.നസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 കേസുകള്‍ക്ക് താക്കീത് നല്‍കി. നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി.
കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. 22 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റ് പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
(പി.ആര്‍.കെ നമ്പര്‍.1625/2021)
 

date