Skip to main content

ഈസ് ഓഫ് ലിവിങ് സർവ്വേയ്ക്ക് മുളന്തുരുത്തി ബ്ലോക്കിൽ തുടക്കമായി

   മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ  2011ലെ സോഷ്യോ എക്കണോമിക് സെൻസസ് പ്രകാരം  സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിന്നിരുന്ന കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേക്ക് തുടക്കമായി. ഈ കാലയളവിൽ പട്ടികജാതി വിഭാഗം ഉൾപ്പടെയുള്ളവരുടെ ജീവിത നിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും  സർവ്വേ പഠനവിധേയമാക്കും. 
   പഞ്ചായത്ത് അംഗങ്ങൾ, ആശാ, അങ്കണവാടി  വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സർവേ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 6247 കുടുംബങ്ങളിലാണ് സർവ്വേ നടത്തുക. ജൂലൈ 25ന് മുൻപായി വിവര ശേഖരണം  പൂർത്തിയാക്കി ജൂലൈ മാസത്തിൽ തന്നെ   പഞ്ചായത്ത് പ്രസിഡന്റുമാർ അന്തിമ അംഗീകാരം നൽകി സർവ്വേ പൂർത്തിയാക്കും.

date