Post Category
വനമഹോത്സവം: മുളം തൈകള്‍ നട്ടു
കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്റെ നേതൃത്വത്തില്‍ വന മഹോത്സവത്തിന്റെ ഭാഗമായി ന്യൂമാന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ തൊടുപുഴയില്‍ കോലാനി തോടിന്റെ കരകളില്‍ മുളം തൈകള്‍ നട്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കവിതാ വേണു ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം തൈകളാണ് നട്ടത്. സോഷ്യല്‍ ഫോറസ്ട്രി അസ്സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് പി.കെ. വിപിന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചാഫീസര്‍ കെ.വി. അജി, ഡെപ്യൂട്ടി റെയിഞ്ചര്‍മാരായ ബിജു. എസ്. മണ്ണൂര്‍, ഹരിദാസ്. എസ്, ജോസഫ് കുരുവിള, എന്‍.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments