Skip to main content

ഡോക്ടര്‍ നിയമനം കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ (ദേശീയ ആരോഗ്യ ദൗത്യം) ജില്ലാ ആശുപത്രി പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്ക് ആശുപത്രി മലപ്പുറം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വെട്ടം, പുറത്തൂര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഏലംകുളം, വെളിയംകോട്, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മലപ്പുറം എന്നീ ആരോഗ്യ സ്ഥാപനങ്ങളിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.  യോഗ്യത- എം.ബി.ബി.എസ്, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം 68 ന് താഴെ.  താല്‍പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.  വിവരങ്ങള്‍ www.arogyakeralam.gov.in  ല്‍ ലഭിക്കും. ഫോണ്‍: 0483 2730313

 

date