Skip to main content

പ്രസംഗ മത്സരം നടത്തി

 

കൊച്ചി : ലഹരിക്കെതിരെ കൈകോർക്കാം ലഹരി മുക്ത കേരളം എന്ന മുദ്രാവാക്യത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രസംഗമത്സരം നടത്തി. മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 137 പേർ പങ്കെടുത്തു. 

15 വയസ്സു വരെയുള്ള വിഭാഗത്തിൽ ഫാത്തിമ ഇല്യാസ് ഒന്നാംസ്ഥാനവും എൽസ വിൻസന്റ് രണ്ടാം സ്ഥാനവും ആമിന പി എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 മുതൽ 25 വയസ്സ് വരെയുള്ള വിഭാഗത്തിൽ നവീൻ ബിജു, അന്ന ഷിജു, സെലിൻ മേരി ജോസഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 26 വയസ്സു മുതൽ മുകളിലുള്ള വിഭാഗത്തിൽ റോയ് വി എബ്രഹാം, ഷാർമിൻ ജോസ് വൈ, ജോസ്മി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

date