Skip to main content

പരമ്പരാഗത തെഴിലാളികള്‍ക്ക് പെന്‍ഷന്‍

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട(ആശാരിമാര്‍(മരം, കല്ല്, ഇരുമ്പ്),സ്വര്‍ണപണിക്കാര്‍, മൂശാരികള്‍) 60 വയസ്സ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന് അപേക്ഷിക്കാം.  തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030 വിലാസത്തില്‍ അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1632/2021)

date