Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 07-07-2021

കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇന്ന്

ജില്ലാ  പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയായ കാര്‍ഷിക യന്ത്രവത്കരണത്തിന്റെ ഭാഗമായുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ന് (ജൂലൈ എട്ട്) രാവിലെ 10 മണിക്ക് നടക്കും. പരിപാടി മേലെ ചൊവ്വയിലുള്ള അസി. എകിസി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാകും.  

സാക്ഷരതാ മിഷന്‍: സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന്

ജില്ലാ പഞ്ചായത്തിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ നടത്തിയ ഭാഷാ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം വ്യാഴാഴ്ച (ജൂലൈ എട്ട്) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടക്കും.

അഭിമുഖം ഒമ്പതിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സിചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്:ബിരുദം, പ്രായം 22നും 45നും മധ്യേ, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്: എംബിഎ/എംസിഎ, എംടെക്, ബിടെക് തുടങ്ങി ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദം, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്(പുരുഷന്‍):  ഫീല്‍ഡ് സെയില്‍സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര്  രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.

അപേക്ഷ ക്ഷണിച്ചു

  ഗവണ്‍മെന്റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത്  ഭിന്നശേഷിക്കാര്‍ക്കും  അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള  വിവിധ പരിപാടികള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും  സഹായിക്കുന്ന  ജില്ലയിലെ  മികച്ച എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു.

   2020-21 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. യുണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത ഫോട്ടോ സഹിതം നവംബര്‍ 30ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക്  അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍,  സിവില്‍ സ്റ്റേഷന്‍, എഫ് ബ്ലോക്ക,് കണ്ണൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2712255.

അറ്റന്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ട് മുഖേന നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് അറ്റന്ററെ നിയമിക്കുന്നു.  യോഗ്യത ഏഴാം ക്ലാസ്. പ്രായം 40 വയസില്‍ കവിയരുത്. തളിപ്പറമ്പ് ആന്തൂര്‍ മുനിസിപ്പാലിറ്റികളുടെ പരിധിയിലും, കണ്ണപുരം, ചെറുകുന്ന്, കല്യാശ്ശേരി, പട്ടുവം ഗ്രാമപഞ്ചായത്ത് പരിധികളിലും ഉള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂലൈ 16ന് വൈകിട്ട് നാല് മണിക്ക് മുമ്പായി സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04972700911.

കുടുംബശ്രീ ജില്ലാ മിഷനില്‍ വിവിധ ഒഴിവുകള്‍

കുടുബശ്രീ ജില്ലാ മിഷന്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍  തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ മാലൂര്‍, ന്യൂ മാഹി, കടമ്പൂര്‍, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, മൊകേരി, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍
ജലനിധിയുടെ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വീടുകളിലും ടാപ്പുകളില്‍  ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുകയും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയുമാണ് ചുമതല.

ടീം ലീഡര്‍: എം എസ് ഡബ്ലു/എം എ സോഷ്യോളജി ബിരുദം. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉള്ള ജോലി പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്മ്യൂണിറ്റി എഞ്ചിനീയര്‍: സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെക്/ഡിപ്ലോമ.  ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.  ഗ്രാമവികസനനം/സാമൂഹ്യ സേവനം/ജലവിതരണ പദ്ധതികള്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള വ്യക്തികള്‍, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍  മൂന്നാം നില, റബ്‌കോ ബില്‍ഡിംഗിന് സമീപം, സൗത്ത് ബസാര്‍, കണ്ണൂര്‍ - 2. ഫോണ്‍: 0497 2702080.
 

date