Skip to main content

ജില്ലാ കളക്ടർക്ക് ജില്ലാ ആസൂത്രണ സമിതിയുടെ ആദരം

സ്ഥാനമൊഴിയുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിനെ എറണാകുളം ജില്ലാ ആസൂത്രണ സമിതി ആദരിച്ചു.  ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ്, ജില്ലാ പ്ലാനിങ് ഓഫിസർ എം. പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പ്ലാനിങ് ഓഫിസറും കളക്ടർക്ക് സമർപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫിസ് ഉദ്യോഗസ്ഥർ, ഡി.ഡി.പി. എ ഡി സി ജനറൽ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുത്തു.

date