കണ്ണൂര്‍ അറിയിപ്പുകള് 12-07-2021
കൗണ്‍സലിംഗ് കോഴ്സ്
അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കണ്ണൂരിലെ കമ്മ്യൂണിറ്റി കോളേജ് കൗണ്‍സലിംഗ് സെന്ററില്‍ ആഗസ്റ്റ് ബാച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 25 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈക്കോളജി (ആറു മാസം), ഡിപ്ലോമ കോഴ്സ് ഇന്‍ സൈക്കോളജി (ഒരു വര്‍ഷം) എന്നിവയാണ് കോഴ്സുകള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുക. പ്രായപരിധിയില്ല. ഫോണ്‍: 9446060641.
ക്വട്ടേഷന്‍ ക്ഷണിച്ചു
കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ 51 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ ബോട്ട് വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിനായി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബോട്ടുകള്‍ക്ക് മുന്‍ഗണന. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ഉച്ചക്ക് രണ്ടു മണി. ഫോണ്‍ - 0497 2732487, 9496007039.
വിവാഹ വായ്പ: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പെണ്മക്കള്ക്ക് വിവാഹ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകരായ രക്ഷിതാക്കള്‍ക്ക് പ്രായം 65 വയസില്‍ കവിയാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി വായ്പ തുകയായ രണ്ടര ലക്ഷം രൂപ ഏഴ് ശതമാനം പലിശ നിരക്കില്‍ മാസതവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. ഫോണ്‍: 0497 2 705036, 7306892389.
ടെണ്ടര്‍ ക്ഷണിച്ചു
ആറളം ഫാമില്‍ പുതുതായി അനുവദിച്ച ഓടന്തോട് അക്ഷയ കേന്ദ്രത്തിലേക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 04972 700357.
അഖിലേന്ത്യാ അപ്രന്റീസ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു
2021 സെപ്തംബറില്‍ നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രില്‍ 15വരെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. 108/109/110 (ഫസ്റ്റ് റൗണ്ട്)ല്‍ പരാജയപ്പെട്ടവര്‍ക്കും 110 ഫസ്റ്റ് റൗണ്ടില്‍ പങ്കെടുക്കാത്തവര്‍ക്കും 110 സെക്കന്റ് റൗണ്ട് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കും 111-ാമത് എഐടിടി(എടിഎസ്) പരീക്ഷയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ആര് ഐ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2704588.
ആനുകൂല്യം നല്കുന്നു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ - മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, നഴ്സറി സ്കൂളുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ മെസ് അലവന്‍സും പോക്കറ്റ് മണിയും കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04972 700596
തീയതി നീട്ടി
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 2020 ജനുവരി ഒന്ന് മുതല്‍ 2021 മെയ് 31 വരെ വരെ (രജിസ്ടേഷന് കാര്‍ഡില്‍ പുതുക്കേണ്ട മാസം ജനുവരി 2020 മുതല്‍ മെയ് 31 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) പുതുക്കേണ്ട എപ്ലോയ്മെന്റ് രജിസ്ട്രേഷന് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് ആഗസ്ത് 31 വരെ അവസരം. മാര്‍ച്ച് 2019 മുതല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാത്ത എസ് സി/എസ് ടി ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കല്‍ കാലാവധി 2021 ആഗസ്ത് 31 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു
- Log in to post comments