Skip to main content

സഹകരണ സ്ഥാപനങ്ങള്‍ 10,000  പ്ലാവിന്‍ തൈകള്‍ നടും

 

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ മുഖേന 10,000 പ്ലാവിന്‍ തൈകള്‍ നടും. ജില്ലയിലെ 700 സഹകരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 5) രാവിലെ 11.30ന് ഏറ്റുമാനൂര്‍ ടൗണ്‍ യു.പി. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍ തൈവിതരണം ഉദ്ഘാടനം ചെയ്യും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷതൈകള്‍ നട്ട് വളര്‍ത്തുന്നതിനുളള പദ്ധതിയില്‍ 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി,  2022 ല്‍ മാവ് എന്നീ വൃക്ഷങ്ങളാണ് നടുക. 

date