Skip to main content

വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ  നൂറ്‌ ദിന പരിപാടിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ എല്ലാ വില്ലേജുകളിലും കുറഞ്ഞത് ഒരു വ്യവസായ സംരഭം തുടങ്ങുക എന്ന ഉദ്ദേശത്തോടെ പിഎംഎജിപി /എസ്ഇജിപി പദ്ധതികള്‍ മുഖേന അപേക്ഷകള്‍ സ്വികരിക്കുന്നു. 25000/ - രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരഭങ്ങള്‍ക്കു  35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. പ്രവാസികള്‍ക്ക് 40ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്നതാണ്.വിശദവിവരങ്ങള്‍ക്ക് ഖാദിബോര്‍ഡിന്റെ എറണാകുളം കലൂരിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .

ഫോണ്‍ നമ്പര്‍: 9447136218,0484-4869083

date