കാര്‍/ജീപ്പ് വാടകക്ക്
ആലപ്പുഴ: ആലപ്പുഴ വനിത പ്രൊട്ടക്ഷന്‍ ആഫീസിലേക്ക് സെപ്റ്റംബര്‍ 2021 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്കായി വാഹനം വാടകക്ക് എടുക്കുന്നു. ടാക്സി പെര്‍മിറ്റ് ഉള്ളതും 7 വര്‍ഷത്തില്‍ കുറവ് കാല പഴക്കം ഉള്ളതുമായ കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. പ്രതിമാസം 1,500 കിലോമീറ്റര്‍ ഓട്ടം പ്രതീക്ഷിക്കുന്നു. 1,500 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000/- രൂപയാണ്. 1,500 കിലോമീറ്ററില്‍ കൂടുതല്‍ ഓടുന്ന പക്ഷം ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ അതാത് സമയങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍(നിലവില്‍ കിലോ മീറ്ററിന് 15/- രൂപ) വാടക നിശ്ചയിക്കാവുന്നതാണ്. 1,500 കിലോമീറ്ററില്‍ കൂടുതല്‍ ഓടുന്ന പക്ഷം ഓരോ കിലോമീറ്ററിനുള്ള നിരക്ക് എത്രയെന്ന് ടെണ്ടറില്‍ കാണിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍റെ 6-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിത പ്രൊട്ടക്ഷന്‍ ആഫീസുമായി ബന്ധപ്പെടണം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 29 രാവിലെ 11.00 മണി. ടെണ്ടര്‍ തുറക്കുന്ന സമയം അന്നേ ദിവസം 3.00 മണി.
- Log in to post comments