ട്രാൻസ്ജന്റർ വ്യക്തികൾക്കായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി
എറണാകുളം : സാമൂഹ്യ നീതി വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ട്രാൻസ്ജന്റർ വ്യക്തികൾക്ക് കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ ക്യാമ്പ് ഉദ്ഘടനം ചെയ്തു. കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലുള്ള എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന ക്യാമ്പിൽ 57 പേർ പങ്കെടുത്തു. ആധാർ / തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി എത്തി രജിസ്റ്റർ ചെയ്ത എല്ലാ ട്രാൻസ് വ്യക്തികൾക്കും വാക്സിനേഷൻ നൽകി. കൂടാതെ ക്യാമ്പിൽ പങ്കെടുത്ത എല്ലാ ട്രാൻസ്ജെന്റർ വ്യക്തികൾക്കും സാനിറ്റെസറും എൻ 95 മാസ്കും വിതരണം ചെയ്തു .
കൊച്ചി കോർപ്പറേഷൻ 67-ാംഡിവിഷൻ കൗൺസലർ മനു ജേക്കബ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സുബൈർ കെ.കെ, ജില്ലാ പ്രൊബേഷൻ ഓഫീസർ ഷംനാദ് വി.എ, എർണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ, സംസ്ഥാന ട്രാൻസ്ജൻ്റർ ജസ്റ്റിസ് ബോർഡ് അംഗം ചിഞ്ചു അശ്വതി , ജില്ലാ ട്രാൻസ്ജൻ്റർ ജസ്റ്റിസ് ബോർഡ് അംഗം നവാസ് ഇ. ഇ , മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ജില്ലാ മൊബൈൽ വാക്സിനേഷൻ ടീം കോഓർഡിനേറ്റർ രാജേഷ് എൻ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
- Log in to post comments