Skip to main content

മീറ്റ്‌ ദ മിനിസ്റ്റര്‍ - വ്യവസായ അദാലത്ത്‌ വ്യാഴാഴ്ച

എറണാകുളം : വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനായി  വ്യവസായവകുപ്പ്‌ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ്‌ ദ മിനിസ്റ്റര്‍ പരിപാടി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്‌ ഒരു മണി വരെ കുസാറ്റിൽ  നടക്കും. ഓൺ ലൈനിൽ മുൻകൂർ  പരാതികൾ നൽകിയവർക്ക് മന്ത്രിയെ നേരിൽ കാണുന്നതിനായി സമയം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. പരാതിയോ പ്രശ്‌നങ്ങളോ ശ്രദ്ധയിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍കാക്കനാട്‌ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, gm.dic.ekm@gmail.com  എന്നഇ-മെയില്‍ വിലാസത്തിലോ പരാതികൾ സമര്‍പ്പിക്കാം. പരാതിയുടെ പകര്‍പ്പ്‌  meettheminister@gmail.com എന്ന ഇ-മെയലില്‍ വിലാസത്തിലും നല്‍കണം‌. കൂടുതൽ വിവരങ്ങൾക്ക്  0484- 2421461, 2421432,  2421360 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date